KOYILANDY DIARY

The Perfect News Portal

ഉൾഫാ തീവ്രവാദികളാൽ കൊല്ലപ്പെട്ട ജവാൻ ബൈജുവിനെ അനുസ്മരിച്ചു

കൊയിലാണ്ടി: ആസ്സാമിൽ ഉൾഫാ തീവ്രവാദികളാൽ കൊല്ലപ്പെട്ട ആർ..പി.എഫ്. ജവാൻ ബൈജുവിനെ അനുസ്മരിച്ചു. മേലൂരിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ കോഴിക്കോട് ആർ .പി. എഫ്. എ. എസ്. ജെ.കതിരേഷ് ബാബു, കോൺസ്റ്റബിൾ മുഹമ്മദ് റഷീദ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, മുൻ എം.എൽ.എ.പി. വിശ്വൻ, കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീൺ കുമാർ എന്നിവരും, മേലൂർ എൽ .പി .സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും പുഷ്പാപാർച്ചനയിൽ പങ്കെടുത്തു.

മേലൂർ എൽ.പി.സ്കൂളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ദിവാകരൻ മാസ്റ്റർ പ്രഭാഷണം നടത്തി. കെ. ഗീതാന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബൈജുവിന്റെ സഹോദരൻ ബിജു ചേത്തനാരി കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ നൽകി. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ മാസ്റ്റർ സോമനാഥ്‌ , അഡ്വ. സതീഷ് കുമാർ, ഉഷ, കതിരേഷ് ബാബു തുടങ്ങിയവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *