KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയില്‍ 36 കാരിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

പേരാമ്പ്ര: 36 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍. പുളിക്കല്‍ വീരാന്‍ കുട്ടിയെയാണ് (40) പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവിന്റെ സുഹൃത്തും കച്ചവടങ്ങളിലെ പങ്കാളിയുമാണ് വീരാന്‍ കുട്ടിയെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയം പകല്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തെന്നാണ് കേസ്. കൂരാച്ചുണ്ട് സ്റ്റേഷനില് നല്കിയ പരാതി പേരാമ്പ്ര സി.ഐ.ക്ക് കൈമാറി.

മലപ്പുറത്ത് കളവുകേസടക്കം അഞ്ച് കേസുകളും കര്‍ണാടകയില്‍ ഒരു കേസും ഇയാളുടെ പേരിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഫൈസല്‍, ഫസല്, കുഞ്ഞാപ്പു എന്നീ പേരുകളിലും അറിയപ്പെടുന്ന വീരാന്‍കുട്ടി ഡ്രൈവറാണ്. കപ്പകയറ്റിയ വാഹനത്തിലെ ഡ്രൈവറായി പേരാമ്ബ്ര മാര്ക്കറ്റില് എത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്‌ വ്യാഴാഴ്ച രാവിലെ പേരാമ്പ്ര സി.ഐ. കസ്റ്റഡിയിലെടുത്തു.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *