KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി 19ൽ കാർ സ്‌‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. 5 പേർക്ക് പരിക്ക്

കൊയിലാണ്ടി: ഉള്ള്യേരി 19ൽ കാർ സ്‌‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടി കോതമംഗലം ശ്രീവത്സം വിൻരൂപ് (28) ആണ് മരിച്ചത്. സ്‌കൂട്ടറിൽ കൂടെയാത്ര ചെയ്ത കാവിലുംപാറ സ്വദേശി വിപിൻ സുരേഷിനെ ഗുരുതര പരിക്കുകളോടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ അഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്‌. ഇന്ന് രാവിലെ 10 മണിയോടെ കൂടിയാണ് അപകടം നടന്നത്.

കാർ നിയന്ത്രണം വിട്ട് മതിലിടിച്ചതിനു ശേഷം സ്കൂട്ടറിലിടിക്കുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നു. കാറിലുണ്ടായിരുന്ന നാല് പേർക്കും പരിക്കുണ്ട്. ഇവരെയും മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

കാറും സ്കൂട്ടറും പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്. Gr: ASTO പ്രദീപ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിജിത്ത് സി, സനൽരാജ്, വിഷ്ണു വി, ലിനീഷ്, നിതിൻ രാജ്, സജിത്ത്, ഹോംഗാർഡ്മാരായ രാകേഷ്, സുജിത്ത്, സോമ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Advertisements


Leave a Reply

Your email address will not be published. Required fields are marked *