KOYILANDY DIARY

The Perfect News Portal

സംഗീത സംവിധായകൻ ആർ സോമശേഖരൻ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകൻ ആർ സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ 5.15ഓടെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. നിരവധി സിനിമകൾക്കും സീരിയലുകൾക്കും ഭക്തി ഗാനങ്ങൾക്കും സംഗീതമൊരുക്കിയ സോമശേഖരൻ, ആകാശവാണിയിൽ നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട്.

സോമശേഖരൻ സംഗീതം നൽകിയ ജാതകം എന്ന സിനിമയിലെ പുളിയിലക്കരയോലും പുടവ ചുറ്റി എന്ന ഗാനം ഏറെ പ്രശസ്തമാണ്. 1982ൽ ‘ഇതും ഒരു ജീവിതം’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ഭാര്യ: ജയമണി. മക്കൾ: ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ: അഡ്വ. സുധീന്ദ്രൻ, മീര. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്. സംസ്‌കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.


Leave a Reply

Your email address will not be published. Required fields are marked *