KOYILANDY DIARY

The Perfect News Portal

ഇ.കെ പത്മനാഭൻ അനുസ്മരണം നടത്തി

കൊയിലാണ്ടി> കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റും കലാ-സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്ന ഇ.കെ പത്മനാഭന്റെ പതിനൊന്നാം ചരമ വാർഷികം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൊയിലാണ്ടി ഹാഷ്‌കോഹട്ട് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ: കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പി.ദാമോദരൻ മാസ്റ്റർ, അഡ്വ: എം സതീഷ് കുമാർ, കെ.പി പ്രഭാകരൻ, പി.കെ ശങ്കരൻ, സി.പി മോഹനൻ, നടേരി ഭാസ്‌ക്കരൻ, പി. രത്‌നവല്ലി, രജീഷ് വെങ്ങളത്ത്കണ്ടി, യു.കെ രാജീവൻ എന്നിവർ സംസാരിച്ചു. വി.വി സുധാകരൻ സ്വാഗതവും സരോജിനി ടീച്ചർ നന്ദിയും പറഞ്ഞു.