KOYILANDY DIARY

The Perfect News Portal

ഇന്ധന വിലദ്ധന: മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ അടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി: ഇന്ധന വില ദിവസം പ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നടപടിക്കെതിരെ മഹിളാ കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു.

കെ.പി.സി.സി നിർവ്വാഹക സമിതി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.പി നാണി അദ്ധ്യക്ഷത വഹിച്ചു. റീന കെ.വി, ശ്രീജാ റാണി, കൗൺസിലർമാരായ ഷീബ അരീക്കൽ, ഷൈലജ, ഷീബ സദീശൻ, രാധ കെ.കെ, ലീല കെ.കെ, സരോജിനി വിയ്യൂർ, പ്രസന്ന, ദേവി, നിഷ പയറ്റുവളപ്പിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധ യോഗത്തിൽ ഇന്ദിര ശിവൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *