KOYILANDY DIARY

The Perfect News Portal

അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം. പുതുതായി ടാർ ചെയ്ത വൈദ്യരങ്ങാടി ആഴവിൽ താഴെ റോഡിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ നടത്തിയ ടാറിംഗിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

അശാസ്ത്രീയമായ റോഡ് നിർമ്മാണം വാഹന യാത്രക്കാർക്ക് കനത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതിനെതിരെ  റോഡിൽ അപായ ബോർഡുകൾ സ്ഥാപിച്ച് ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. റാഷിദ് മുത്താമ്പി ഉദ്ഘാടനം ചെയ്തു. ബാബു പി, ബഷീർ എര പുനത്തിൽ, ബാലൻ കിടാവ്, ശ്രീധരൻ നായർ പുഷ്പശ്രീ, കുഞ്ഞിക്കണാരൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *