KOYILANDY DIARY

The Perfect News Portal

ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു സ്ഥാനം ഏറ്റെടുക്കും.

പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്. രണ്ട് വട്ടം കേന്ദ്രമന്ത്രിയായും നാലുവട്ടം രാജ്യസഭാംഗമായും വെങ്കയ്യ നായിഡു സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *