KOYILANDY DIARY

The Perfect News Portal

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു

മുംബൈ :ഓപ്പണര്‍ മുരളി വിജയിന്റെയും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെയും സെ‍ഞ്ചുറികളുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ‍376 റണ്‍സെടുത്തിട്ടുണ്ട്. കോഹ്‍ലി 104 റണ്‍സോടെയും ജയന്ത് യാദവ് മൂന്ന് റണ്‍സോടെയും ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ജോ റൂട്ട്, ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വിജയ് 136 റണ്‍സെടുത്തും മലയാളിയായ കരുണ്‍ നായര്‍ ‍13 റണ്‍സോടെയും പുറത്തായി. ടെസ്റ്റില്‍ വിജയിന്റെ എട്ടാമത്തെയും ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തെയും സെഞ്ചുറിയാണിത്. കോഹ്ലിയുടെ പതിനഞ്ചാം ടെസ്റ്റ് സെഞ്ചുറിയും.

കോഹ്ലി 41 റണ്‍സെടുത്തപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് ക്ലബില്‍ അംഗമായി. പാര്‍ഥിവ് പട്ടേല്‍ 15 റണ്‍സെടുത്തും അശ്വിന്‍ പൂജ്യത്തിനും പുറത്തായി. രവീന്ദ്ര ജഡേജ 25 റണ്‍സെടുത്ത് മടങ്ങി. ഒന്നിന് 146 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തില്‍തന്നെ 47 റണ്‍സെടുത്ത പൂജാരയെ നഷ്ടമായിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 400 റണ്‍സാണെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *