KOYILANDY DIARY

The Perfect News Portal

ആശാ വര്‍ക്കര്‍മാര്‍ സിവില്‍സ്റ്റേഷനിലെ എന്‍എച്ച്എം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കോഴിക്കോട് > വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ സിവില്‍സ്റ്റേഷനിലെ എന്‍എച്ച്എം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആശാവര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.

ഓണറേറിയം ഇന്‍സന്റീവ് കുടിശ്ശിക വിതരണം ചെയ്യുക, ആശാ വര്‍ക്കര്‍മാര്‍ക്ക് ഡിഫ്തീരിയ കുത്തിവെപ്പ് നല്‍കുക, ഉത്സവബത്ത 5000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാവിലെ എരഞ്ഞിപ്പാലത്ത് നിന്നും തുടങ്ങിയ മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. സമരം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി സാബിറ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി പി പ്രേമ സംസാരിച്ചു. അജിത ഒഞ്ചിയം സ്വാഗതവും സി പ്രീത നന്ദിയും പറഞ്ഞു.