KOYILANDY DIARY

The Perfect News Portal

ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കൈയ്യേറ്റ ശ്രമമുണ്ടായ സംഭവത്തില്‍ ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്‍റ വി.എം സുധീരന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ ബിന്ദു കൃഷ്ണയാണ് നടപടി എടുത്തത്.

ശങ്കരനാരായണ പിള്ള, വിഷ്ണു വിജയന്‍, അതുല്‍ എസ്.പി, ബിനു മംഗലത്ത്, എം.എസ്. അജിത് കുമാര്‍, ആര്‍ സബിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരാണ് ഇവര്‍.

അക്രമത്തെക്കുറിച്ച്‌ അന്വേഷിക്കാനും ഡിസിസി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കൊല്ലം ഡിസിസി ഓഫീസിലെത്തിയപ്പോള്‍ ആയിരുന്നു ഒരു സംഘം പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ ആക്രമിച്ചത്. ഉണ്ണിത്താന്‍ സഞ്ചരിച്ച കാര്‍ തല്ലിത്തകര്‍ക്കുകയും ഒരു വിഭാഗം ചീമുട്ടയേറിയുകയും ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *