KOYILANDY DIARY

The Perfect News Portal

ആഭരണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുളള പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി 60 വയസ്സ് പൂർത്തിയായവർക്കുളള പെൻഷൻ വിതരണം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിലേക്കുളള സെസ്സ് പിരിഞ്ഞുകിട്ടാത്തതിനാൽ സാമ്പത്തിക പ്രയാസം നേരിടുന്ന ബോർഡിന് മാസംതോറും 1100 രൂപ വീതം പെൻഷൻ നൽകാനുളള തുക സംസ്ഥാനസർക്കാർ അനുവദിച്ചിരുന്നു.

കാലിക്കറ്റ് ബുളള്യൻ ആർക്കേഡ് ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ വി.പി സോമസുന്ദർ അദ്ധ്യക്ഷത വഹിച്ചു. മുൻ ബോർഡ് ചെയർമാൻ അഡ്വ; എം. രാജൻ, എം.ടി സേതുമാധവൻ (ഐ.എൻ.ടി.യു.സി), കെ.എം ഗണേശൻ (സി.ഐ.ടി.യു), സി.ദേവു ഉണ്ണി (ബി.എം.എസ്), മുൻ ബോർഡ് അംഗം എ.എൻ മധുസൂദനൻ എന്നിവർ സംസാരിച്ചു. പി.കെ ഷിജു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *