KOYILANDY DIARY

The Perfect News Portal

ആപ്പിള്‍ ഐഫോണ്‍ 3ജിഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2017ല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല

ആപ്പിള്‍ ഐഫോണ്‍ 3ജിഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2017ല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല. നിരവധി കിടിലന്‍ ഫീച്ചറുകളാണ് അടുത്ത വര്‍ഷത്തില്‍ വാട്‌സ് ആപ്പില്‍ വരാന്‍ പോകുന്നത്. കമ്പനി ഇതുവരെ പുറത്ത് പറയാത്ത രഹസ്യങ്ങളാണ് ഈ ഫീച്ചറുകളെല്ലാം. വാട്‌സ് ആപ്പില്‍ വരാന്‍ പോകുന്ന പുതിയ ഫീച്ചറുകള്‍ ലഭിക്കാന്‍ നിലവിലുള്ള പല സ്മാര്‍ട് ഫോണുകളുടെയും സോഫ്റ്റ് വെയര്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടി വരും.

ആപ്പിള്‍ ഐഫോണ്‍ 3ജിഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2017ല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല. എന്നാല്‍ ഐഒഎസ് 6ലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് 2.1,2.2 എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ടാബ്ലെറ്റുകളിലും അടുത്ത വര്‍ഷം മുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല.

ഐപാഡിന്റെ ഒന്ന് മുതല്‍ നാല് വരെ തലമുറയിലുള്ള ഐപാഡുകള്‍ ഐഒഎസ് 9.3 യിലേക്ക് അപ്‌ഡേറ്റ് ചെയ്താലേ ഇനി വാട്‌സ് ആപ്പ് ഉപയോഗിക്കാനവൂ. വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിലും കംപ്യൂട്ടറുകളിലും അടുത്ത വര്‍ഷം വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ്40, നോക്കിയ സിംബിയന്‍ എസ്60 എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2017 ജൂണ്‍ 30 വരെ വാട്‌സ് ആപ്പ് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *