KOYILANDY DIARY

The Perfect News Portal

ആദിവാസി കോളനികളിലെ കുട്ടികൾക്ക്‌ യാത്രാപ്രശ്നത്തിന് പരിഹാരമായി സ്കൂള്‍ ബസ്

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരമദ്ധ്യത്തിലെ വിദ്യാലയവും കല്‍പ്പറ്റയുടെ പ്രാന്തപ്രദേശങ്ങളിലെ മുഴുവന്‍ കോളനികളില്‍ നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്നതുമായ കല്പറ്റ എച്ച്‌.ഐ.എം യു.പി സ്കൂളില്‍ കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി മാനേജ്മെന്റ് കമ്മറ്റി മൂന്നാമത്തെ ബസ് വിദ്യാലയത്തിന് സമര്‍പ്പിച്ചു.

സൗജന്യമായാണ് ആദിവാസി കോളനികളില്‍ നിന്ന് കുട്ടികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നത്. സ്കൂള്‍ മാനേജര്‍ അഡ്വ: കെ.മൊയ്തു വാഹനത്തിന്റെ താക്കോല്‍ പ്രധാനാദ്ധ്യാപിക പി.ഒ ശ്രീലതയെ ഏല്‍പിച്ചു. മാനേജ്മെന്റ് സെക്രട്ടറി സി.മൊയ്തീന്‍കുട്ടി,അറക്ക സൂപ്പികുട്ടി, സാദിഖ് തങ്ങള്‍, ബീന മാത്യു, അലി കെ, റിയാസ് റഹ്മാന്‍, ജാഫര്‍ പി.കെ എന്നിവര്‍ സംസാരിച്ചു. കുട്ടികളുമായി ടൗണിലൂടെ കന്നിയാത്ര നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *