KOYILANDY DIARY

The Perfect News Portal

രോഗികള്‍ക്ക് കൈത്താങ്ങായി ബാലുശ്ശേരി പൊലീസ്

ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് കൈത്താങ്ങായി ബാലുശ്ശേരി പൊലീസ്. 250 പേര്‍ക്ക് ആശുപത്രി സൊസൈറ്റിയില്‍ നിന്നും 125 പേര്‍ക്ക് പുറമേ നിന്നും പരിശോധന നടത്തിയതിന്റെ ചെലവ് പൊലീസുകാര്‍ വഹിച്ചു. ഇതിനായി 30,000 രൂപയോളം ഇന്നലെ പൊലീസ് വിവിധ ലാബുകളില്‍ അടച്ചു. ഈ തുക പൊലീസുകാര്‍ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം എടുത്ത് സ്വരൂപിച്ചതാണ്.

ഇന്നലെ രാവിലെ മുതല്‍ ആശുപത്രിയിലെത്തിയ രോഗികളെ വീല്‍ചെയറില്‍ ഡോക്ടറുടെ അടുത്ത് എത്തിക്കാനും മറ്റു ടെസ്റ്റുകള്‍ക്ക് കൊണ്ടു പോകാനും പൊലീസുകാര്‍ സദാ സമയവും ഉണ്ടായിരുന്നു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും ഇതില്‍ പങ്കുചേര്‍ന്നു.

നേരത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി.പരീക്ഷാ പരിശീലനവും ഉള്‍പ്പെടെ നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തി ബാലുശ്ശേരി പൊലീസ് ജനശ്രദ്ധ നേടിയിരുന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ അദ്ധ്യക്ഷത വഹിച്ചു.

Advertisements

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ,പനങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷൈമ കോറോത്ത്, ഡോ.കെ.ശ്രീകുമാര്‍ , മെഡിക്കല്‍ ഓഫീസര്‍ ഇ.കെ.രൂപ, സി.ഐ.കെ.സുഷീര്‍, എസ്.ഐ.കെ. നൗഫല്‍, തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.എ.സംസ്ഥാന സമിതി അംഗം പി.കെ.സുജിത്ത് സ്വാഗതവും, സംഘാടക സമിതി ചെയര്‍മാന്‍ എം.കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *