KOYILANDY DIARY

The Perfect News Portal

ആഗോള വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അണിനിരന്ന് കൊയിലാണ്ടി ഗേൾസ് സ്കൂൾ വിദ്യാർത്ഥിനികളും

കൊയിലാണ്ടി: ആഗോള വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അണി നിരന്ന് കൊയിലാണ്ടി ഗേൾസ് സ്കൂൾ വിദ്യാർത്ഥിനികളും. സ്വീഡിഷ് പാർലമെൻറിന് മുൻപിൽ ഗ്രെറ്റ തൻബർഗിൻറെ നേതൃത്വത്തിൽ ആരംഭിച്ച് ലോകമെങ്ങും പടരുന്ന ആഗോളതാപനത്തിനെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിലാണ് കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളും അണി ചേരുന്നത്.
ആഗോളതാപനത്തിനെതിരെയുള്ള പ്രതിരോധ-ബോധവൽക്കരണ വിദ്യാർത്ഥി മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന പരിപാടി പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റും ഭാരത് ഗൈഡ്സ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അഭിലാഷ് തിരുവോത്ത് വരച്ച ഗ്രെറ്റയുടെയും ഹരിതാഭമായ ഭൂമിയുടെയും ചിത്രത്തിൽ വിദ്യാർത്ഥിനികൾ ഐക്യദാർഢ്യസൂചകമായി വിരലടയാളം പതിപ്പിച്ചു.
ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.സജീവ് കുമാർ അധ്യക്ഷനായി. മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാർ കെ.ഷിജു മാസ്റ്റർ  മുഖ്യഭാഷണം നടത്തി. പ്രിൻസിപ്പൽ എ.പി. പ്രബീത്,സി.സായിലക്ഷ്മി, അവന്തിക സജീവ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ എം.പി.ലീന, ഗൈഡ്സ് ക്യാപ്റ്റൻ വസുപ്രഭ.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *