KOYILANDY DIARY

The Perfect News Portal

സര്‍ക്കാര്‍ അനുവദിച്ച സമയം അവസാനിക്കുന്നു: ഒഴിയാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ വലഞ്ഞ് മരടിലെ ഫ്ലാറ്റ് ഉടമകള്‍

കൊച്ചി: ഒഴിയാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ വലഞ്ഞ് മരടിലെ ഫ്ലാറ്റ് ഉടമകള്‍. ഇതുവരെ അന്‍പതില്‍ താഴെ കുടുംബങ്ങള്‍ മാത്രം ആണ് ഫ്ലാറ്റുകള്‍ വിട്ടുപോയത്. താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യതിയും നാളെ വിച്ഛേദിക്കും. ഭൂരിപക്ഷം താമസക്കാരും വീട്ടുസാധനങ്ങള്‍ പോലും ഇതുവരെ മാറ്റിതീര്‍ന്നിട്ടില്ല.

സര്‍ക്കാര്‍ അനുവദിച്ച സമയം അവസാനിക്കുന്നു. ഫ്ലാറ്റ് ഉടമകള്‍ക്ക്‌ വരുന്ന ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. വര്‍ഷങ്ങളായി താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് എല്ലാം വാരിപ്പെറുക്കി മാറണം. അന്‍പതില്‍ താഴെ കുടുംബങ്ങള്‍ മാത്രം ആണ് ഇതുവരെ ഫ്ലാറ്റുകള്‍ ഒഴിഞ്ഞിരിക്കുന്നത്. താല്‍ക്കാലിക പുനരധിവാസം അവശ്യമുള്ളവര്‍ ആണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

പലര്‍ക്കും ഇപ്പോഴും താമസ സൗകര്യം ലഭിച്ചിട്ടില്ല. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയില്‍ ആണ് ഓരോ കുടുംബവും. പല ഫ്ളാറ്റുകളിലും പകുതി സാധങ്ങള്‍ പോലും മാറ്റി തുടങ്ങിയിട്ടില്ല. വിലകൂടിയ ഇലക്‌ട്രോണിക് ഉപകാരങ്ങളും, കട്ടിലും, കിടക്കയുമൊക്കെ കേടുപാടുകള്‍ കൂടാതെ പാക്ക് ചെയ്തു മാറ്റുന്നതിനുള്ള കഷ്ടപ്പാട് തുടരുകയാണ്.

Advertisements

നാളെ വൈകീട്ടോടെ 4 ഫ്ലാറ്റുകളിലും താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയുംവിച്ഛേദിക്കും. ഇതോടെ ലിഫ്റ്റുകള്‍ അടക്കം ഒന്നും പ്രവര്‍ത്തിക്കില്ല. മുകളിലെ നിലകളില്‍ നിന്ന് സാധനങ്ങള്‍ താഴെ ഇറക്കുന്നത് ദുഷ്കരമാകും.

ഒഴിയാം എന്ന് സമ്മതിച്ചതാണെന്നും സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കണം എന്നുമാണ് ഫ്ലാറ്റ് ഉടമകള്‍ പറയുന്നത്. അതിനിടെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതില്‍ കൂടുതല്‍ പരിസരവാസികള്‍ ആശങ്ക അറിയിച്ചു. ഇവര്‍ പ്രതിഷേധസൂചകമായി ഇന്ന് വൈകീട്ട് ആല്‍ഫാ സെറിന്‍ ഫ്ലാറ്റിനു മുന്നില്‍ ഒത്തുചേരും. ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *