KOYILANDY DIARY

The Perfect News Portal

അ​ട​ച്ചി​ട്ടി​രു​ന്ന ക​ക്ക​യം ഹൈ​ഡ​ല്‍, ഇ​ക്കോ ടൂ​റി​സം സെന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഹൈ​ഡ​ല്‍, ഇ​ക്കോ ടൂ​റി​സം സെന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 18 മു​ത​ല്‍ അ​ട​ച്ചി​ട്ടി​രു​ന്ന സെന്‍റ​റു​ക​ള്‍ ക​ഴി​ഞ്ഞ ദിവസം മു​ത​ലാ​ണ് വീ​ണ്ടും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. അവധി ദി​വ​സ​ങ്ങ​ളാ​യ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ നൂ​റു ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്​​ച മാ​ത്രം 482 – ഓ​ളം പേ​രാ​ണ് ക​ക്ക​യം ഡാം ​സൈ​റ്റ് ഏ​രി​യ​യി​ലെ​ത്തി​യ​ത്. ഹൈ​ഡ​ല്‍ ടൂ​റി​സ​ത്തിൻ്റെ ഭാ​ഗ​മാ​യു​ള്ള ബോ​ട്ട്​ സ​ര്‍​വി​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഡാം സൈ​റ്റ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യു​മു​ണ്ട്. ക​ക്ക​യം അ​ങ്ങാ​ടി​യി​ല്‍ നി​ന്നും ഡാം സൈ​റ്റി​ലേ​ക്കു​ള്ള റോ​ഡ് ഇ​പ്പോ​ഴും ത​ക​ര്‍​ന്ന നി​ല​യി​ല്‍ ത​ന്നെ​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഭാ​ഗ​ങ്ങ​ള്‍ താല്‍ക്കാ​ലി​ക​മാ​യി ന​ന്നാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *