KOYILANDY DIARY

The Perfect News Portal

അനധികൃതമായി സ്ഥാപിച്ച തൂണുകൾ പിഴുതു മാറ്റി

എലത്തൂർ: സ്വകാര്യ മൊബൈൽ കമ്പനി ഇൻ്റർനെറ്റ് കണക്‌ഷൻ നൽകുന്നതിനും മറ്റുമായി റോഡരികിൽ അനധികൃതമായി സ്ഥാപിച്ച തൂണുകൾ പിഴുതു മാറ്റി. തൂണുകൾക്ക് കുഴിയെടുക്കുന്നതിനാൽ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതായി പരാതി ഉയർന്നിരുന്നു. കോർപ്പറേഷൻ എടക്കാട് വാർഡ് കൗൺസിലർ ടി. മുരളീധരൻ നേരിട്ടെത്തിയാണ് മെയ്ത്ര ആശുപത്രിക്ക് സമീപത്തെ മഠത്തിൽ റോഡിലെ തൂണുകൾ പിഴുതുമാറ്റിച്ചത്. ഇവ സ്ഥാപിച്ച തൊഴിലാളിയെ തടഞ്ഞുവെച്ച് മറ്റുള്ളവരെക്കൂടി വിളിച്ചുവരുത്തി പത്തോളം തൂണുകൾ നീക്കുകയായിരുന്നു.

മൊബൈൽ കമ്പനി ഏതാണ്ട് അമ്പതോളം തൂണുകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. അനുമതിയില്ലാതെ സ്ഥാപിച്ച മുഴുവൻ തൂണുകളും മാറ്റിയില്ലെങ്കിൽ അവയും പിഴുതെടുക്കാനാണ് തീരുമാനം. ജനങ്ങളിൽ നിന്ന് കൊള്ളലാഭം കൊയ്യുന്ന കമ്പനി, കോർപ്പറേഷൻ്റെ അനുമതിയില്ലാതെ നടത്തുന്ന പ്രവൃത്തി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്കും മേയർക്കും കൗൺസിലർ പരാതി നൽകി. സമീപവാർഡുകളിലെ റോഡിൻ്റെ വശങ്ങളിലെല്ലാം സ്വകാര്യ കമ്പനി തൂണുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *