KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GGHSS ന് പുതിയ എസ്.പി.സി യൂണിറ്റ് അനുവദിച്ചു

കൊയിലാണ്ടി: ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) യൂണിറ്റ് അനുവദിച്ചതായി കാനത്തിൽ ജമീല എം.എം.എ അറിയിച്ചു. ഭൗതിക, അക്കാദമിക സൗകര്യങ്ങൾ ഉള്ള ഈ വിദ്യാലയത്തിന് മികവ് പുലർത്തുന്ന സർക്കാർ വിദ്യാലയമെന്ന നിലയിലാണ് എസ്.പി.സി അനുവദിച്ച് നൽകിയത്. 

ഇതോടെ മണ്ഡലം പരിധിയിലെ അഞ്ചാമത്തെ വിദ്യാലയത്തിലാണ് എസ്.പി.സി യൂണിറ്റുകളാകുന്നത്. നിലവിൽ പൊയിൽക്കാവ് HSS, വൻമുഖം GHS, കൊയിലാണ്ടി GVHSS, പയ്യോളി GVHSS എന്നീ വിദ്യാലയങ്ങളിൽ യൂണിറ്റ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *