KOYILANDY DIARY.COM

The Perfect News Portal

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനോടകം ഇരുവരും ഒന്നിക്കുന്നതായി ഒട്ടേറെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നുവെന്ന് ഒടുവിലായി കേട്ടത്. എന്നാലിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു.

പേരന്‍പിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. റണ്‍, പയ്യ, ചണ്ടക്കോഴി എന്നീ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ ലിംഗുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുക. ഇരുവരും ഒന്നിപ്പിക്കാനുള്ള കാരണവും പുറത്തായിട്ടുണ്ട്. രണ്ട് പേരെയും കണ്ടാല്‍ സഹോദരങ്ങളെ പോലുണ്ട്. അതുകൊണ്ട് ഇരുവരെയയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയൊരു ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് ലിംഗുസ്വാമി.

Share news
error: Content is protected !!