KOYILANDY DIARY

The Perfect News Portal

അനധികൃത മണൽ കടത്ത് പിടികൂടി

കൊയിലാണ്ടി: കോരപ്പുഴയിൽ നിന്ന് മണൽ കടത്തുകയായിരുന്ന മാഫിയ സംഘത്തിൽപെട്ട ഒരാൾ പിടിയിലായി. രാത്രി മണൽ കടത്തുമ്പോൾ കാട്ടില പീടികയിൽവെച്ച് ലോറിയുമായി പിടിയിലാവുകയായിരുന്നു. വെങ്ങളം ചീനച്ചേരികടവ് പൊളങ്ങാടി ദീപക് ലാൽ (33) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.

പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ആളുകളെ നിർത്തി നിരീക്ഷണം നടത്തിയാണ് മണൽ കടത്തിയിരുന്നത്. ഇതിനെ മറികടന്നാണ് പോലീസ് തന്ത്രപൂർവ്വം പ്രതിയെ വലയിലാക്കിയത്. സബ് ഇൻസ്‌പെകടർ സി.കെ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.പി ഗിരീഷ്, സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ പി.കെ എന്നിവരുടെ സംഘമാണ് സ്‌ക്വാഡിന് നേതൃത്വം നൽകിയത്. പിടികൂടിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *