KOYILANDY DIARY

The Perfect News Portal

അധ്യാപകർ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക: ഉഴവൂർ വിജയൻ

കൊയിലാണ്ടി : കുട്ടികൾക്ക് ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പ് വരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് എൻ. സി. പി. സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയൻ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ അധ്യാപകർ സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ. എസ്. ടി. എ. സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് കോഴിക്കോട് കാപ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. ടി. എ. ജനറൽ സിക്രട്ടറി കെ. കെ. ശ്രീഷു ക്യാമ്പ് മാർഗ്ഗരേഖ അവതരിപ്പിച്ചു. ടി. ജെ. മാത്യു, പി. സുധാകരൻ, പി. ചാത്തപ്പൻ, മുജീബ് റഹ്മാൻ, കെ. ടി. എം. കോയ, സി. രമേശൻ, ചേനോത്ത് ഭാസ്‌ക്കരൻ ടി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. രണ്ട് ദിവസത്തെ ക്യാമ്പ് ഞായറാഴ്ച സമാപിക്കും. സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *