KOYILANDY DIARY

The Perfect News Portal

ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ അധ്യാപകദിനം ആചരിച്ചു

കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ലീജിയന്‍ അധ്യാപകദിനത്തോടനുബന്ധിച്ച് വിരമിച്ച അധ്യാപിക കെ. ശാരദയെ ആദരിച്ചു. കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് ലളിതമായി നടന്ന പരിപാടിയില്‍ മുന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സീനിയര്‍ ചേമ്പര്‍ മെമ്പറുമായ കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ടീച്ചറെ പൊന്നാട ചാര്‍ത്തി ആദരിച്ചു. സീനിയര്‍ ചേമ്പര്‍ പ്രസിഡണ്ട് ജതീഷ് ബാബു ഉപഹാരം സമര്‍പ്പിച്ചു. സെക്രട്ടറി സി. കെ. മനോജ്, പി. ഇ. സുകുമാരന്‍, സി. കെ. ലാലു, എം.സി. പ്രശാന്ത്, ഇ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *