KOYILANDY DIARY

The Perfect News Portal

അതിജീവനം സമഗ്ര കാർഷിക പദ്ധതിയുടെ ഭാഗമായി കരനെൽ കൃഷി ആരംഭിച്ചു

കൊയിലാണ്ടി: സി.പി.ഐ ലോക്കൽ കമ്മിറ്റി നടപ്പിലാക്കുന്ന അതിജീവനം സമഗ്ര കാർഷിക പദ്ധതിയുടെ ഭാഗമായി പന്തലായിനിയിൽ കരനെൽ കൃഷി വിത്ത് വിതച്ചു. കേര വികസന കോർപ്പറേഷൻ ചെയർമാൻ എം. നാരായണൻ മാസ്റ്റർ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. എം. ബിജു അധ്യക്ഷത വഹിച്ചു.
ഇ. കെ. അജിത്ത്, ബാലകൃഷ്ണൻ, കെ. പ്രേമൻ, അഡ്വ. എസ് സുനിൽ മോഹൻ, ശ്രീകുമാർ, കെ. എസ്. രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു. പി. കെ. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിൻ്റെ ഭാഗമായി മഞ്ഞൾ, ഇഞ്ചി, ചേന, കാച്ചിൽ, എന്നിവയും ഇതൊടൊപ്പം കൃഷി ചെയ്യുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *