KOYILANDY DIARY

The Perfect News Portal

അട്ടപ്പാടി ചുരത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞനിലയിൽ കണ്ടെത്തി. 9-ാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് കുട്ടിയാനയുടെ ജഡമുള്ളത്. ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.