അടൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അടൂര്‍: അടൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുമണ്‍ സ്വദേശി റിജോ ജോസ് (25), ഏനാത്ത് കുളക്കട സ്വദേശിനി തേപ്പുപാറ പരപ്പാനൂര്‍ ഷിനു പി. ബേബി (32) എന്നിവരാണ് മരിച്ചത്. പന്നിവിഴയിലെ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഫോട്ടോഗ്രാഫറാണ് മരിച്ച റിജോ. ഷിനുവുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരുമായി പിണങ്ങി വാടകയ്ക്ക് താമസിക്കുകയായിരുന്നു. നേരത്തെ വിവാഹിതയായ ഷിനുവിന്റെ ഭര്‍ത്താവ് മരിച്ചുപോയിരുന്നു.