KOYILANDY DIARY

The Perfect News Portal

അടച്ചിട്ട വീട്ടില്‍ മോഷണം

കോഴിക്കോട്: കുന്ദമംഗലം അങ്ങാടിക്ക് സമീപം കോരങ്കണ്ടി റോഡില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. പറക്കുന്നത്ത് തടായില്‍ സഫീറിൻ്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. നോമ്പ് തുറക്കുന്നതിനായി ബന്ധു വീട്ടില്‍ പോയി പുലര്‍ച്ചെ തിരിച്ചു വന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വീടിൻ്റെ മുന്‍വശത്തെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയില്‍ സൂക്ഷിച്ച മുപ്പതിനായിരം രൂപ കവര്‍ന്നു. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. തൊട്ടടുത്ത വീട്ടിലും കവര്‍ച്ചാ ശ്രമം നടന്നു. ഇവിടെയും വീട്ടില്‍ ആളില്ലായിരുന്നു. കുന്ദമംഗലം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വീടും പരിസരവും പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *