KOYILANDY DIARY

The Perfect News Portal

കോരപ്പുഴ പാലത്തിൽ വാഹനാപകടം: രണ്ട് പേർക്ക് പരിക്ക്

കൊയിലാണ്ടി: പുതുക്കിപ്പണിത കോരപ്പുഴ പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. വാഹനത്തിലെയും ഡ്രൈവർമാർക്ക് നിസാര പരിക്കേറ്റു ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പെയിൻ്റുമായി പോകുന്ന ജീപ്പും, തലശ്ശേരി ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് ഞായറാഴ്ച കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ജീപ്പിലുണ്ടായിരുന്ന പെയിൻറ് റോഡിൽ മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. എലത്തൂർ പോലീസും നാട്ടുകാരും ബീച്ച് ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ കെ. പി സതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശിവൻ, സീനിയർ ഓഫീസർ അബ്ദുൽ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *