KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ മെഗാ വാക്‌സിനേഷൻ ക്യാമ്പ്: ടോക്കൺ വിതരണം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പിന് മുന്നോടിയായി ടോക്കൺ വിതരണം ആരംഭിച്ചു. (ഏപ്രിൽ 19, 20) ഇന്നും നാളെയുമായി രാവിലെ 10 മണിമുതൽ വൈകീട്ട് 5 മണിവരെ നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ വെച്ച് ടോക്കൺ വിതരണം ചെയ്യുന്നതെന്ന് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. രമേശൻ അറിയിച്ചു. ഇന്നത്തെ വിതരണം കാലത്ത് 10 മണിക്ക് ആരംഭിച്ചു. നിരവധിപേർ ടോക്കൺ വാങ്ങാനെത്തിയിട്ടുണ്ട്. ഏപ്രിൽ 21 മുതൽ 24 വരെയാണ് നഗരസഭയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് ക്യാമ്പുമായി പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *