KOYILANDY DIARY

The Perfect News Portal

അജ്ഞാത രോഗം ബാധിച്ച്‌ പശുക്കള്‍ ചത്ത സംഭവം: വിദഗ്ധ സംഘം പരിശോധന നടത്തി

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ കരണ്ടോട്‌ അജ്ഞാത രോഗം ബാധിച്ച്‌ പശുക്കള്‍ ചത്ത സംഭവവുമായി ബന്ധപ്പെട്ട വിദഗ്ധ സംഘം പരിശോധന നടത്തി. കണ്ണൂര്‍ റീജനല്‍ ഡിസീസ് ഡയഗ് നോസിസ് ലബോറട്ടറിയിലെ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.രഞ്ജിനിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കരണ്ടോട് എത്തി ചത്ത പശുവിൻ്റെ തലച്ചോര്‍ പരിശോധനയ്ക്ക് കൊണ്ടുപോയത്.

ഇന്ന് പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ കാരണം കണ്ടെത്താന്‍ ആവുകയുള്ളു. പ്രാഥമിക നിഗമനത്തില്‍ പേബാധയേറ്റതായിരിക്കുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ഡോ.ദില്‍ പേഷ്, ഡോ: പി.രവീന്ദ്രന്‍, അര്‍ജുന്‍ ആനന്ദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *