KOYILANDY DIARY

The Perfect News Portal

അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി> മൂടാടി വെളളറക്കാട് തെരുവിന്‌ സമീപം റെയിൽവെ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. സുമാർ 162 സെ.മീ ഉയരം, ഉരുനിറം, കറുപ്പിൽ ഇടകലർന്ന നരച്ച മുടി, താടിയുണ്ട്, കാപ്പികളർ പാന്റ്, നീല ഷർട്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.