KOYILANDY DIARY

The Perfect News Portal

അച്ഛനും ബാപ്പയും നാടകം റിഹേഴ്സൽ തുടങ്ങി

കൊയിലാണ്ടി: കെ. ടി. മുഹമ്മദിന്റെ വിഖ്യാത നാടകമായ ‘അച്ഛനും ബാപ്പയും ‘ കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ നേതൃത്വത്തിൽ വീണ്ടും അരങ്ങിലെത്തുന്നു. കെ.ടിയുടെ ശിഷ്യരിൽ പ്രമുഖനായ റങ്കൂൺ റഹ്മാനാണ് സംവിധാനം നിർവഹിക്കുന്നത്.
റിഹേഴ്സൽ ക്യാമ്പ് ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ട് സി പി ഐ ജില്ല സെക്രട്ടറിയുമായ ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. റെഡ് കർട്ടൻ പ്രസിഡന്റ് വി. കെ. രവി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അമ്പാടി ബാലൻ സംവിധായകൻ റങ്കൂൺ റഹ്മാന് നാടക സ്ക്രിപ്റ്റ് കൈമാറി.
ചന്ദ്രശേഖരൻ തിക്കോടി, ഇ.കെ. അജിത്, എൻ ഇ. ഹരികുമാർ, സി.വി.ബാലകൃഷ്ണൻ, എൻ.വി.ബാലകൃഷ്ണൻ, എം.നാരായണൻ, ബാലൻ നെടുങ്ങാട്, അരങ്ങാടത്ത് വിജയൻ, ഉമേഷ് കൊല്ലം, പി. കെ. വിശ്വനാഥൻ, അബ്ദുല്ല, ഷീജ രഘു, സജിത  എന്നിവർ സംസാരിച്ചു. രാഗം മുഹമ്മദലി സ്വാഗതവും കെ. കെ. സുധാകരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *