KOYILANDY DIARY

The Perfect News Portal

അഗ്നിസുരക്ഷാ ​ബോധവത്ക്കരണ സെമിനാര്‍ നടത്തി

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഗ്നിസുരക്ഷാ ​ബോധവത്ക്കരണ സെമിനാര്‍ നടത്തി. വി.കെ.സി. മമ്മത് കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലി.പി.ബാവ അദ്ധ്യക്ഷത വഹിച്ചു.

രാമനാട്ടുകര കബീര്‍ കൂള്‍ബാറില്‍ പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ജീവന്‍ പണയം വെച്ചും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള ഉപഹാരം രാമനാട്ടുകര നഗര സഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ വിതരണം ചെയ്തു. മീഞ്ചന്ത സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാര്‍ അഗ്നി സുരക്ഷയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് എടുത്തു.

കൗണ്‍സിലര്‍മാരായ രാജന്‍ പുല്‍പ്പറമ്പില്‍, കെ.എം.ബഷീര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.എം.ഹനീഫ, മണ്ഡലം പ്രസിഡണ്ട് ഒ.പി.രാജന്‍, ജനറല്‍ സെക്രട്ടറി കെ.സലിം, കെ.കെ.ശിവദാസന്‍, പാച്ചീരി സൈതലവി, സി.ദേവന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.എം. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *