KOYILANDY DIARY

The Perfect News Portal

നാദാപുരത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ എഴുപതോളം പേര്‍ക്ക് പരിക്കേറ്റു

നാദാപുരം: നാദാപുരത്ത് കക്കംവെള്ളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. നാദാപുരം കൈനാട്ടി സംസ്ഥാന പാതയില്‍ കക്കംവെള്ളി പാലത്തിനു സമീപം ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വളയത്ത് നിന്ന് വടകരക്ക് പോവുകയായിരുന്ന മാണിക്യം ബസില്‍ വടകര നിന്ന് തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന മെഹബൂബ് ബസ് അമിത വേഗതയില്‍ വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍ ഭാഗം തകര്‍ന്നു. മെഹബുദ് ബസിന്‍റെ അമിത വേഗവും അപകടം നടന്ന സ്ഥലത്തെ റോഡിന്റെ വീതിക്കുറവുമാണ് അപകടത്തിന്റെ കാരണം. അപകട സമയത്ത് കനത്ത മഴയും ഉണ്ടായിരുന്നു. ഇരു ബസുകളുടെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കല്ലാച്ചി സ്വദേശി പാലോറ ഷിബിന്‍, വളയം ചുഴലിയിലെ നമ്പ്യാര്‍കുന്നുമ്മല്‍ കുമാരന്‍, വളയം നിരവുമ്മലിലെ കുഞ്ഞിപ്പറമ്പത്ത് ബാബു എന്നിവരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നാദാപുരം, തലശ്ശേരി, വടകര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാദാപുരം ട്രാഫിക്ക് എസ്.ഐ. ശശിധരന്‍റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം ക്രെയിന്‍ ഉപയോഗിച്ചാണ് ബസുകള്‍ അപകട സ്ഥലത്തു നിന്നും മാറ്റിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *