KOYILANDY DIARY

The Perfect News Portal

അകലാപ്പുഴ തുരുത്തിൽ കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിൽ 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

കൊയിലാണ്ടി: മുചുകുന്ന് അകലാപ്പുഴ തീരത്ത് നിന്ന് കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിൽ 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.  അകലാപ്പുഴ തീരത്ത് കേളോത്ത്താഴ എന്ന സ്ഥലത്തിന് സമീപമുള്ള തുരുത്തിൽ നാടൻ ചാരായ നിർമ്മാണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചത്. പിടിച്ചെടുത്ത നിവരവധി മാറ്റ് ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. കേളോത്ത് താഴ നിന്ന് തോണിയിൽ യാത്ര ചെയ്താണ് പോലീസ് സംഘം തുതുത്തിൽ എത്തിച്ചേർന്നത്.
വരും ദിവസങ്ങളിൽ ഈ പ്രദേശത്ത് ശക്തമായ പരിശോധന നടത്തുമെന്ന് കൊയിലാണ്ടി എസ്. രാജേഷ് കുമാർ പറഞ്ഞു.  കഴിഞ്ഞ ഒരു മാസത്തോളമായി സമീപ പ്രദേശങ്ങളിൽ നിന്ന് വലിയതോതിൽ വ്യാജ വാറ്റ് ശേഖരം പിടികൂടിയിരുന്നു. എസ്.ഐ. രാജേഷ് കുമാറിൻ്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു വാണിയംകുളം, ഡ്രൈവർ സി.പി.ഒ. ബൈജു, ട്രെയിനിംങ്ങ് എസ്.ഐ. രമൃ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *