KOYILANDY DIARY.COM

The Perfect News Portal

സൗദി അറേബ്യയില്‍ സിമന്റ്‌ മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു

സൗദി അറേബ്യയില്‍ സിമന്റ്‌ മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണ്‍ ആണ് മരിച്ചത്.

റെഡിമിക്സ്‌ കമ്ബനിയിലെ സിമന്റ്‌ മിക്സറിനുള്ളിലെ ബ്ലേഡ്‌ വെല്‍ഡ്‌ ചെയ്യാന്‍ അതിനുള്ളില്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

20 വര്‍ഷമായി വെല്‍ഡര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ജോണ്‍. ഖത്തീഫ്‌ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!