KOYILANDY DIARY

The Perfect News Portal

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പയ്യോളി: രാജീവ്ഗാന്ധി സഹകരണ ആശുപത്രി ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലുമായി സഹകരിച്ച് ഒൻപതിന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനുവരി നാലിന് പായസ ചലഞ്ചും നടക്കും. ഗൈനക്കോളജി, പൾമോണോളജി, യൂറോളജി, ജനറൽ മെഡിസിൻ, കാർഡിയോളജി എന്നീ വിഭാഗങ്ങളിലാണ് പരിശോധന. കാൻസർ ബോധവത്കരണ ക്ലാസുമുണ്ടായിരിക്കും.

സ്വാഗത സംഘം യോഗം ജില്ലാപഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് അംഗം ബിനു കാരോളി അധ്യക്ഷനായി. വി.കെ. അബ്ദുറഹിമാൻ, സന്തോഷ് തിക്കോടി, ജയകൃഷ്ണൻ ചെറുകുറ്റി, എ.സി. സുനൈദ്, കാര്യാട്ട് ഗോപാലൻ, സി.കെ. ഷഹനാസ്, ആശുപത്രി ചെയർമാൻ കെ.ടി. വിനോദൻ, അഷ്റഫ് തിക്കോടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *