വര്‍ഗീയ പരാമര്‍ശം: വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153(എ) വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മുസ്ലിമായതിന്റെ പേരിലാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.

