KOYILANDY DIARY

The Perfect News Portal

അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് വെളളാപ്പളളി നടേശന്‍

കോട്ടയം: മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ താന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. തന്നെ അകത്താക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ശപഥം. സുധീരനേക്കാള്‍ മഹാനാണ് പ്രവീണ്‍ തൊഗാഡിയ. സെന്‍ട്രല്‍ ജയിലിലായിരിക്കും ജാഥയുടെ സമാപന സമ്മേളനം ആഘോഷിക്കുക. തന്നെ അറസ്റ്റ് ചെയ്യാമെന്ന് കരുതുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നും നടേശന്‍ കോട്ടയത്ത് പറഞ്ഞു. അതേസമയം വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആലുവ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153 (എ) വകുപ്പ് പ്രകാരം മതവിദ്വേഷം വളര്‍ത്തിയതിനാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്.