KOYILANDY DIARY

The Perfect News Portal

റോഡിലെ കുഴികളടച്ച് പോലീസും ഹോം ഗാർഡും

കൊയിലാണ്ടി: നഗരത്തിലെ ഗതാഗത കുരുക്കിനു ഒരു കാരണമായ പഴയ ബസ്റ്റാൻഡിലെ വലിയ കുഴികളടച്ച് പോലീസിൻ്റെയും ഹോം ഗാർഡുമാരുടെയും പ്രവർത്തനം ശ്രദ്ധേയമായി. ദിവസവും നിരവധി ചെറുവാഹന യാത്രക്കാർക്ക് അപകടത്തിനിടയാക്കുന്ന കുഴികളാണ് ഇവർ മണ്ണും ചെറു കല്ലുകളുമിട്ട് അടച്ചത്.

ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.എസ്. ഐ. ഷാജി കുമാർ, ഹോംഗാർഡുമാരായ പ്രകാശൻ, സദാനന്ദൻ, സുധാകരൻ എന്നിവർ ചേർന്ന് നികത്തിയത്. യൂണിഫോമിൽ ഇത്തരം ജോലി ചെയ്യുന്നതു കണ്ട് നെസ്റ്റ് വളണ്ടിയറായ സഫ്നാസും പണി തീരുവോളം കൂടെ ചേർന്നു. 

Leave a Reply

Your email address will not be published.