KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി : നഗരസഭയിലെ 8, 34, 41, 44 വാർഡുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭ കളത്തിൻ കടവ് 8-ാം വാർഡിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ ടെസ്റ്റിലൂടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടെ വ്യക്തമല്ലെന്നാണ് അറിയുന്നത്.
ചാലിൽ പറമ്പ് വലിയമങ്ങാട് 34-ാം വാർഡിൽ ഒരു യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. പനിലക്ഷണം ഉണ്ടായതിനെ തുടർന്ന് താലൂക്കാശുപത്രിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്.
സിവിൽ സ്റ്റേഷൻ 41-ാം വാർഡിൽ സമ്പർക്കത്തിലൂടെ ഒരാൾക്കും, 44-ാം വാർഡിൽ ഒരു സ്ത്രീക്കുമാണ് കോവിഡ് പോസിറ്റീവായത്. കൊല്ലം മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചരുന്നു. അയാളുടെ ഭാര്യക്കാണ് ഇന്ന് ആന്റിജൻ ടെസ്റ്റിലൂടെ കോവിഡി സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *