KOYILANDY DIARY

The Perfect News Portal

റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. ധർണ്ണ നടത്തി

കൊയിലാണ്ടി : റേഷൻ വിഹിതം വെട്ടിക്കുറച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ സർക്കാർ നിലപാടിലും, യു. പി. എ. സർക്കാർ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷ നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സി. പി. ഐ. നേതാവ് പി. കെ. വിശ്വൻ അദ്ധ്യക്ഷതവഹിച്ചു.

സി. പി. ഐ. എം. ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, സി. പി. ഐ. മണ്ഡലം സിക്രട്ടറി ഇ. കെ. അജിത്ത്, കോൺഗ്രസ്സ് എസ്. ജില്ലാ പ്രസിഡണ്ട് സി. സത്യ ചന്ദ്രൻ ഇ. എസ്. രാജൻ, ജനതാദൾ നേതാവ് കബീർ പി. കെ., ടി. കെ. ചന്ദ്രൻ, സി. അശ്വനിദേവ്, തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച അന്തരിച്ച വ്യാപാരി വ്യവസായി സമിതി നേതാവും ദീർഘകാലം സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറിയും കൊയിലാണ്ടിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന യു. കെ. ബാലന്റെ നിര്യാണത്തിൽ അനുശേചനം രേഖപ്പെടുത്തിക്കൊണ്ട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അനുശോചന പ്രമേയം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *