KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ജനകീയ മുക്കിൽ വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

മേപ്പയ്യൂർ: വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. മേപ്പയ്യൂർ ജനകീയ മുക്കിൽ സംഘടിപ്പിച്ച കൺവെൻഷൻ ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. തലാസീമിയ രോഗം ബാധിച്ച പേരാമ്പ്രയിലെ ഇരട്ട സഹോദരങ്ങൾക്കുള്ള സഹായ ധനത്തിൻ്റെ ആദ്യഗഡു സൗദ വാഴക്കാങ്കിയിൽ ഷർമിന കോമത്തിന് കൈമാറി. കദീജ മൈലടിത്തറമൽ (പ്രസി.), ആബിദ കുന്നുമ്മൽ, സക്കീന നടുക്കണ്ടി (വൈസ്. പ്രസി), സൗദ വഴക്കാങ്കിയിൽ (ജനറൽ സെക്രട്ടറി), സറീന പോവതിയുള്ളതിൽ, ആയിഷ വാരിയം വീട്ടിൽ (ജോ. സെക്രട്ടറി), സൈന തടത്തിക്കണ്ടി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *