KOYILANDY DIARY

The Perfect News Portal

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്: കനാൽ ക്രോസിംഗിൽ മണ്ണിടുന്ന പ്രവൃത്തി നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരി കനാൽ ക്രോസിങ്ങിൽ മണ്ണിടുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. ഇതേ തുടർന്ന് പ്രവൃത്തി നിർത്തിവെച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ ബ്രാഞ്ച് മെയിൻ കനാലിലാണ് മണ്ണിട്ടത്. കനാൽ വെള്ളം ഒഴുക്ക് തടസ്സപ്പെടാതിരിക്കാനായി രണ്ട് ചെറിയ കോൺക്രീറ്റ് പൈപ്പുകളാണ് സ്ഥാപിച്ചിരുന്നത്. ജലസേചന വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ഇക്കാര്യമറിയില്ലെന്നാണ് നാട്ടുകാർക്ക് ലഭിച്ച മറുപടി. ശനിയാഴ്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. അതിനുശേഷമേ തുടർനടപടിയുണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *