KOYILANDY DIARY.COM

The Perfect News Portal

പോസ്റ്റര്‍ കീറിയ ബിജെപി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ ഇടത് മുന്നണി പ്രവര്‍ത്തകര്‍

കൊല്ലം: പോസ്റ്റര്‍ കീറിയ ബിജെപി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ ഇടത് മുന്നണി നേതാക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചു. കൊട്ടാരക്കര തേവലപ്പുറത്താണ് സംഭവം.

അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്ന ആലിന്‍കുന്നിന്‍പുറം സ്വദേശി സത്യദാസ് (ബാഹുലേയന്‍) കടയടച്ച്‌ രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പോസ്റ്റര്‍ കീറിയത്. റോഡരികില്‍ മതിലില്‍ ഒട്ടിച്ചിരുന്ന ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്ററുകളാണ് നശിപ്പിച്ചത്.

ടോര്‍ച്ച്‌ അടിച്ച്‌ ആദ്യം പോസ്റ്റര്‍ ആരുടേതെന്ന് വിലയിരുത്തി. പിന്നെ ചുറ്റും കണ്ണോടിച്ച്‌ ആരുംകാണുന്നില്ലെന്ന് ഉറപ്പാക്കി സത്യദാസ് പോസ്റ്ററുകള്‍ കീറിക്കളഞ്ഞ ശേഷം ഒന്നും സംഭവിക്കാത്തപോലെ നടന്ന് വീട്ടിലേക്ക് പോയി.

എന്നാല്‍ രാവിലെ സമീപത്തെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോസ്റ്റര്‍ കീറിയ ആളെ മനസിലാക്കിയത്.

ബി.ജെ.പി പ്രവര്‍ത്തകനുമായ സത്യദാസിനോട് വഴക്കുണ്ടാക്കാന്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ തയ്യാറായില്ല. പകരം 150 പോസ്റ്റര്‍ നല്‍കി. നാട് മുഴുക്കെ ഒട്ടിക്കാന്‍ നിര്‍ദ്ദേശിച്ചു. സംഗതി വിഷയമാക്കേണ്ടെന്ന് കരുതി സത്യദാസ് പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!