KOYILANDY DIARY.COM

The Perfect News Portal

പീറ്റര്‍ നെവിലിന് കീപ്പ് ചെയ്യുന്നതിനിടെ ബാറ്റ് മുഖത്ത് കൊണ്ട് പരിക്ക്

സിഡ്നി: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലിന് കീപ്പ് ചെയ്യുന്നതിനിടെ ബാറ്റ് മുഖത്ത് കൊണ്ട് പരിക്ക്. ബിഗ് ബാഷ് ലീഗിനിടെ മറ്റൊരു ഓസീസ് താരം ബ്രാഡ് ഹോഡ്ജിന്റെ കൈയില്‍ നിന്നും തെറിച്ചുവീണ ബാറ്റാണ് നെവിലിന്റെ മുഖത്ത് കൊണ്ടത്.

ബിഗ് ബാഷ് ലീഗില്‍ അഡ്ലൈയ്ഡ് സ്ട്രൈക്കേഴ്സും റെനേഗാഡ്സും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. ഹോഡ്ജ് പന്ത് വീശിയടിച്ചപ്പോള്‍ ബാറ്റ് പുറകിലേക്ക് തെറിച്ചുപോകുകയായിരുന്നു. ഇത് വിക്കറ്റിന് പിന്നില്‍ കീപ്പ് ചെയ്യുകയായിരുന്ന നെവിലിന്റെ മുഖത്ത് പതിക്കുകയായിരുന്നു.

ഇതോടെ കളിക്കളത്തില്‍ കുഴഞ്ഞുവീണ താരത്തെ സഹതാരങ്ങളും അധികൃതരും ചേര്‍ന്ന് ഗ്രൗണ്ടിന് പുറത്തേയ്ക്ക് മാറ്റുകയായികുന്നു.മത്സരത്തില്‍ 17 പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു അപകടം. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട നെവിലിന് പകരം റെനേഗാഡ്സ് നായകന്‍ ആരോണ്‍ ഫിഞ്ച് ആണ് ടീമിന്റെ കീപ്പറായത്. പീറ്റര്‍ നെവിലിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നന് പറയാനായിട്ടില്ലെന്നും അദ്ദേഹം ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ടീം അധികൃതര്‍ പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!