KOYILANDY DIARY

The Perfect News Portal

പി.ആർ. നമ്പ്യാർ അനുസ്മരണം നടത്തി

പയ്യോളി: പി.ആർ. സ്മാരക ട്രസ്റ്റ് നടത്തിയ പി.ആർ. നമ്പ്യാർ അനുസ്മരണം. പയ്യോളിയിൽ നടന്ന അനുസ്മരണ പരിപാടി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ പരിസ്ഥിതി പഠനങ്ങൾ അടിസ്ഥാനമാക്കിയാണ് വൻകിട കോർപ്പറേറ്റുകൾ ബിസിനസ് ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരും നാളുകളിൽ കോർപ്പറേറ്റുകൾ ലക്ഷ്യം വെക്കുന്ന കച്ചവടമേഖല ഭക്ഷണത്തിൻ്റേതായിരിക്കും. കോപ്പറേറ്റുകളുടെ ഈ താത്‌പര്യത്തിനാണ് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മനുഷ്യാവകാശ പ്രവർത്തകൻ കെ.എൻ.കെ. നമ്പൂതിരിക്ക് മന്ത്രി സമ്മാനിച്ചു. പ്രൊഫ. കെ. പാപ്പൂട്ടി അധ്യക്ഷനായി. പി.കെ. ഗോപി, സോമൻ മുതുവന, ടി.വി. ബാലൻ, പി. ബാലഗോപാലൻ, എം.സി. നാരായണൻ നമ്പ്യാർ, ആർ. ശശി, കെ.കെ. ബാലൻ, സി. ബിജു, പി.ടി. ശശി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *