പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു
ഡല്‍ഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. പാചക വാതകം സിലണ്ടറിന് 2.07 രൂപയാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 13 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 12 പൈസ കുറച്ചു. ആറു മാസത്തിനുള്ളില്‍ ഏഴാം പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്. അതേസമയം വിമാന ഇന്ധനത്തിന്റെ വില 3.7 ശതമാനം കുറച്ചു. കിലോ ലിറ്ററിന് 1881 രൂപയാണ് കുറച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു.