KOYILANDY DIARY.COM

The Perfect News Portal

നിങ്ങളുടെ കുഞ്ഞ് ബുദ്ധിമാനും ആരോഗ്യവാനുമാവണോ?

നിങ്ങളുടെ കുഞ്ഞ് ബുദ്ധിമാനും ആരോഗ്യവാനുമാവണോ? എങ്കില്‍ കുഞ്ഞ് ജനിച്ച്‌ ഒരു മണിക്കൂറിനുളളില്‍ നിര്‍ബ
ന്ധമായും അമ്മയുടെ മുലപ്പാല്‍ കൊടുത്തേ തീരൂ. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയായ യുനീസഫിന്റേതാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശം.

എന്നാല്‍ സിസേറിയന്‍ കഴിഞ്ഞ് ബോധരഹിതയായ അമ്മയ്ക്ക് എങ്ങനെ ഒരു മണിക്കൂറിനുളളില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാനാവും? എല്ലാവരും ഉന്നയിച്ചേക്കാവുന്ന ഒരു മറുചോദ്യം. യുനീസെഫിന്റെ ഇന്ത്യയിലെ ചീഫ് ഓഫ് ഫീള്‍ഡ് ഓഫീസ് ജോബ് സക്കറിയ നല്‍കുന്ന മറുപടി ഇങ്ങനെ: അമ്മ ബോധരഹിതയാണെങ്കിലും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിന് യാതൊരു തടസ്സവും ഇല്ല. ഒരു നഴ്സിന് ശ്രദ്ധാപൂര്‍വ്വം അമ്മയെക്കൊണ്ട് മുലയൂട്ടിക്കാം. പക്ഷെ ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാത്തതിനാല്‍ പല ആശുപത്രികളും ഇതിന് വിസമ്മതിക്കുന്നു.

ജനിച്ച്‌ ഒരുമണിക്കൂറിനുളളില്‍ കുഞ്ഞിനെ മുലയൂട്ടിയില്ലെങ്കില്‍ നഷ്ടമാകുന്നത് കുഞ്ഞിനെ മിടുമിടുക്കനാക്കാനുളള
സുവര്‍ണാവസരമാണ്. അവസരം ആരും നഷ്ടപ്പെടുത്തരുത്. കുഞ്ഞ് ജനിച്ചെന്ന സന്തോഷവാര്‍ത്ത അറിയിച്ച ഉടന്‍
തിരിച്ച്‌ ഇങ്ങനെ ചോദിക്കണം: എന്റെ കുഞ്ഞിന് മുലപ്പാല്‍ കൊടുത്തോ? ഇല്ലെങ്കില്‍ ഉടനെ കൊടുക്കണം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!